Monday, March 8, 2010
നല്ല സുഹൃത്തുക്കള്‍
എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണിത്................. ഇനിയും കുറച്ചു ദിവസങ്ങള്‍ മാത്രം നമ്മള് ഒന്നിച്ചു കാണും.പിന്നീടുള്ള ജീവിതം എവിടെയാണെന്നോ എങ്ങിനെയനെന്നോ ആര്‍ക്കും അറിയില്ല.സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം മൂലം ലോകം കൈക്കുള്ളിലനെന്നു അഹമ്കരിക്കാന് കഴിയുമായിരിക്കും.എന്നാല്‍ അതിനൊന്നും നമുക്കിടയില്‍ ഇന്നുല്ലതുപോലെയുള്ള സൗഹൃദം നിലനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.ജീവിതം അങ്ങനെയാണ്.എന്നും നമ്മള് നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന് പറയാന്‍ മാത്രം കഴിയും.കാലം നമുക്കിടയില്‍ ഉണ്ടാക്കുന്ന അകല്‍ച്ച ചിലര്‍ക്കെങ്കിലും മനസിലാക്കാന്‍ കഴിയുമായിരിക്കും.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നെന്നു മറ്റുചിലരെ പരിചയപ്പെടുത്തുമ്പോള്‍ ക്ലാസ്സ് മേറ്റ് മാത്രമായിരുന്നില്ല ഒരു നല്ല സുഹൃത്തായിരുന്നു എന്ന് മറക്കാതിരിക്കുക.ഭൂമി ഉരുണ്ടതാണെന്ന് മഗല്ലന് കണ്ടുപിടിചില്ലയിരുന്നെങ്കിലും നമ്മള് എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന് അറിയാം.തീര്‍ച്ചയായും ഒരിക്കല്‍ കാണും അന്ന് പറയുക "എന്റെ സുഹൃത്ത് ആണിത്".
Subscribe to:
Post Comments (Atom)
No comments:
Post a Comment